സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് അധികം വൈകാതെ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും വഴിവിട്ട് കാര്യങ്ങൾ നടത്തണമെന്നുമുള്ളവരാണ് അതിനെ എതിർക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം ഗവർണർക്ക് കത്തു നൽകിയിരുന്നു. ഓർഡിനൻസ് സഹകരണ ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് കത്തിൽ ചെന്നിത്തല പറഞ്ഞത്. മലപ്പുറം ഒഴികെ 13 ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് യാഥാർത്ഥ്യമാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെയും സൊസൈറ്റികളുടെയും ലീഡ് ബാങ്ക് കേരള ബാങ്കാണ്.
Content Highlights: Kerala bank to become first state bank with the target of three trillion business