പൗരത്വ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണം. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കേണ്ടത് മര്യാദയാണ്. ചട്ടലംഘനമാണോയെന്ന് വിദഗ്ധർ തീരുമാനിക്കട്ടെയെന്നും രാജഗോപാൽ പറഞ്ഞു.
സ്വന്തം പരിമിതികള്‍ അറിഞ്ഞുവേണം ഗവര്‍ണറും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കാന്‍. തര്‍ക്കങ്ങള്‍ സ്വകാര്യമായി വേണം പരിഹരിക്കാന്‍. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നല്ല ബന്ധമാണ്, അതുകൊണ്ട് തന്നെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹാരത്തിന് ശ്രമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: O Rajagopal response to Kerala governor and cm conflict