രണ്ടാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും

women film festival

വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേള ഇന്ന് വൈകീട്ട്‌ അഞ്ചിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരുക്കുന്ന മേള അഞ്ച് ദിവസങ്ങളിലായി നടക്കും. മറ്റ് ചലച്ചിത്രമേളകളില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീ സംവിധായകരുടെ 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2017 ലാണ് ആദ്യമായി രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് കോഴിക്കോട് വേദിയായത്. അന്നത്തെ പിന്തുണയും പ്രോത്സാഹനവും പങ്കാളിത്തവുമാണ് വീണ്ടും ചലച്ചിത്രോത്സവം നടത്താന്‍ പ്രചോദനമായതെന്ന് അധികൃതര്‍ പറയുന്നു.

content highlights: women film festival 2020 started today at kozhikode