വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് പോലീസ് ചിത്രമാണ് തന. ചിത്രത്തിൻറെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 24ന് റിലീസ് ചെയ്യും.
ഹാസ്യ നടന്‍ യോഗി ബാബു നിര്‍ണായക സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രസന്ന എഡിറ്റര്‍ ആകുന്ന ചിത്രത്തിൻറെ സംഗീതം ചന്ദ്രശേഖര്‍ ആണ് നിർവഹിച്ചിരിക്കുന്നത്. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രത്തിൻറെ നിര്‍മ്മാണം. ചിത്രത്തില്‍ വൈഭവ് ഒരു പോലീസ് ഓഫീസറിയിട്ടാണ് എത്തുന്നത്.
content highlights: taana Tamil movie Sneak Peek Video has released