കൊച്ചിന്‍ ശാദി അററ് ചെന്നൈ 03യിലെ പ്രൊമൊ പുറത്തിറങ്ങി

മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊച്ചിന്‍ ശാദി അററ് ചെന്നൈ 03. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി . ആര്‍.കെ.സുരേഷ്, ഫെയിം വിനോദ് കൃഷ്ണന്‍,കന്നട താരം അക്ഷിത എന്നിവരാണ് പ്രധാന താരങ്ങള്‍.

റിജേഷ് ഭാസ്കര്‍ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.റിജു റാം, വിജയകുമാര്‍, ഇന്ദ്രന്‍സ്, കിരണ്‍ രാജ്, സുയോഗ് രാജ്, ആദം ലി, റിജോ പാല, വിജില്‍ വര്‍ഗ്ഗീസ്, സോണിയ അഗര്‍വാള്‍, ഗൗരി, ചാര്‍മിള, ചിത്ര, ഇന്ദിര, റോസിന്‍ ജോളി എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 24ന് പ്രദര്‍ശനത്തിന് എത്തും.

content highlights: cochin sadhi @ chennai 03 promo video released