ഒരു ഇടവേളക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഇഷ’. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആത്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചന.
ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിൻ്റെ പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. സ്വര്‍ണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ‘ഇഷ’. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് സംവിധായകന് തന്നെയാണ്. സുകുമാര്‍ എംടിയാണ് ക്യാമറ ഒരുക്കുന്നത്. വിഷ്യല്‍ ഡ്രീംസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: isha movie offical teaser released