തരം താഴ്ത്തൽ നടപടിക്കെതിരെ പ്രതികരിച്ച് ജേക്കബ് തോമസ്

jacob thomas

സർക്കാരിൻറെ തരം താഴ്ത്തൽ നടപടിക്കെതിരെ വിമർശനവുമായി ജേക്കബ് തോമസ്. തരം താഴ്ത്തലല്ല തരം തിരിക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും എസ് ഐ പോസ്റ്റിനും അതിൻ്റേതായ വിലയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഐ പി എസ് ഉദ്യോഗസ്ഥൻ എന്ന പദവിയിൽ നിന്നും എഡിജിപിയായി തരം താഴ്ത്തിയുളള സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നോടുളളത് തരം താഴ്ത്തലല്ല തരം തിരിക്കലാണെന്നും നീതി മാനാണല്ലോ നീതി നടപ്പാക്കി കൊണ്ട് ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തരം താഴ്ത്തലിനെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഇനി എസ് ഐ ആക്കിയാലും കുഴപ്പമില്ലായെന്നുമാണ് ജേക്കബ് തോമസിൻ്റെ പ്രതികരണം.

ജേക്കബ് തോമസ് നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാലാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. ഇത് സംബന്ധിച്ചുളള നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം, സര്‍വീസ് ചട്ടങ്ങളനുസരിച്ച് ആവശ്യമുള്ള അനുമതികള്‍ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണം നടത്തിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കണ്ടെത്തിയിരുന്നു. അതേസമയം ജേക്കബ് തോമസ് ഒരു ഐ പി എസ് ഉദ്യോഗസ്ഥനായതിനാൽ കേന്ദ്രസർക്കാരിൻ്റെതാവും അന്തിമ തീരുമാനം.

content highlights: Jacob Thomas’s response about the government action