പ്രഭുദേവ ചിത്രം പൊൻമാണിക്യവേലിൻറെ ട്രെയിലർ റിലീസ് ചെയ്തു

പ്രഭുദേവ  ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു.

നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജനുവരി 31ന് പ്രദർശനത്തിന് എത്തും.

സംവിധായകന്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlights: Prabhudeva new movie Pon Manickavel Official Trailer released