പൗരത്വ നിയമത്തിനെതിരെയുള്ള സ്ത്രീ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുന്നി യുവജന നേതാവ്

Abdul Hameed faisy

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനെ വിമര്‍ശിച്ച് കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം വിരുദ്ധമാണെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്‍ ഹമീദിൻ്റെ വിമര്‍ശനം.

പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി. പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇട കലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍ നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണെന്നും ഈ സംസ്‌കാരം അപകട സൂചനയാണെന്നും നബി (സ) പറഞ്ഞു: ‘ഇസ്രാഈല്‍ വംശകരുടെ നാശത്തിന്റെ തുടക്കം സ്ത്രീകളില്‍ നിന്നാണ് എന്നും അബ്ദുള്‍ ഹമീദ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Sunni youth leader criticizes female protests against citizenship law