ആരിഫ് മുഹമ്മദ് ഖാനിന് സെഡ് പ്ലസ് സുരക്ഷ

Arif Mohammed Khan

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായിയാണ് ഉയർത്തിയിരിക്കുന്നത്. പൌരത്വ ഭേദഗതിയ്ക് എതിരെ സംസ്ഥാനത്ത് ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ കണക്കിലെടുത്ത് ഗവർണർക്കുനേരെയും പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിഗണിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്.

നിലവിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സെഡ് പ്ലസ് സുരക്ഷയുളളത്. സെഡ് പ്ലസ് സുരക്ഷ നൽകുന്നതിനാൽ സംസ്ഥാനത്തിന് പുറത്ത് പോകുമ്പോളും കർശന സുരക്ഷ ഉറപ്പു വരുത്തും. സെഡ് പ്ലസിലേക്ക് മാറുമ്പോൾ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. ഗവർണർ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള സുരക്ഷയും കൂടും. ഇതു കൂടാതെ കൂടുതൽ സുരക്ഷാ വാഹനങ്ങളും അകമ്പടിയായി ഉണ്ടാകും.

സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആയുധങ്ങളിൽ വരെ വലിയ മാറ്റമുണ്ടാകും. അതേസമയം സെഡ് പ്ലസ് വിഭാഗത്തിലുണ്ടാകുന്ന സുരക്ഷാ ഭടൻമാരുടെ എണ്ണമോ വിന്യാസത്തിന്റെ രീതിയോ വെളിപ്പെടുത്താനാകില്ലായെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല.

content highlights: The security of Kerala Governor Arif Mohammed Khan has been enhanced