അയ്യപ്പനും കോശിയും ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. ഫഹദ് ഫാസിൽ തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും.

അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജൻ, സിദ്ദിഖ്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ, അനുമോഹൻ ജോണി ആൻ്റണി, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.  കൊയിൻ മോഷൻ പിക്ച്ചേഴ്സിൻറെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിൻറെ സംഗീതം സംവിധായകൻ.

content highlights: ayyappanum koshiyum official trailer released