ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡൻ്റായി കത്രീന സകെല്ലറപൗലോ ചുമതലയേറ്റു. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയും പരിസ്ഥിതി-ഭരണഘടനാ വിദഗ്ധ കൂടിയാണ് കത്രീന സകെല്ലറപൗലോ.
ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയാണ് കത്രീനയുടെ പേര് നിര്‍ദേശിച്ചത്. 300-ല്‍ 261 അംഗങ്ങൾ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതായി പാർലമെൻ്റ് തലവൻ കോസ്റ്റസ് തസ്സൗലസ് പറഞ്ഞു. പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്മെന്റ് ഫോര്‍ ചേഞ്ചും നിര്‍ദേശത്തെ പിന്തുണച്ചു. മാര്‍ച്ച് 13ന് കത്രീന ചുമതലയേല്‍ക്കും.
സ്റ്റേറ്റ് കൗൺസിൽ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ ഇവർ. സുപ്രീംകോടതി ജഡ്ജിയുടെ മകളായ കത്രീന, ഫ്രാൻസിലെ സോർബോൺ വാഴ്സിറ്റിയിലാണ് പഠിച്ചത്.
Content highlights: Katerina Sakellaropoulou becomes Greece’s first woman president