ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ചുമതലയേറ്റു

Katerina Sakellaropoulou

ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ചുമതലയേറ്റു. രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​ട​തി​യാ​യ സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​യും പ​രി​​സ്ഥി​തി-​ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ കൂ​ടി​യാ​ണ് ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ.

ഭ​ര​ണ​ക​ക്ഷി​യാ​യ ന്യൂ ​ഡെ​മോ​ക്ര​സി പാ​ര്‍​ട്ടി​യാ​ണ് ക​ത്രീ​ന​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. 300-ല്‍ 261 അം​ഗ​ങ്ങ​ൾ ക​ത്രീ​ന​ക്ക്​ അ​നു​കൂ​ല​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പാ​ർ​ല​മെൻ്റ് ​ ത​ല​വ​ൻ കോ​സ്​​റ്റ​സ്​ ത​സ്സൗ​ല​സ്​ പ​റ​ഞ്ഞു. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സി​രി​സ​യും മ​ധ്യ-​ഇ​ട​ത് ക​ക്ഷി​യാ​യ മൂ​വ്മെ​ന്‍റ് ഫോ​ര്‍ ചേ​ഞ്ചും നി​ര്‍​ദേ​ശ​ത്തെ പി​ന്തു​ണ​ച്ചു. മാ​ര്‍​ച്ച്‌ 13ന് ​ക​ത്രീ​ന ചു​മ​ത​ല​യേ​ല്‍​ക്കും.

സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ്​ 63കാ​രി​യാ​യ ഇ​വ​ർ. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യു​ടെ മ​ക​ളാ​യ ക​ത്രീ​ന, ഫ്രാ​ൻ​സി​ലെ സോ​ർ​ബോ​ൺ വാ​ഴ്​​സി​റ്റി​യി​ലാ​ണ്​ പ​ഠി​ച്ച​ത്.

Content highlights: Katerina Sakellaropoulou becomes Greece’s first woman president