ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താൻ

Pakistan tests Ghaznavi Ballistic missile

ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ വീണ്ടും ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താന്‍. 290 കിലോമീറ്റര്‍ പരിധി മിസൈലിനുണ്ടെന്നാണ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈനികരെ യുദ്ധത്തിനായി പരിശീലിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മിസൈല്‍ പരീക്ഷിച്ചത്.

പരീക്ഷണം വിജയമായതോടെ പ്രസിഡൻ്റ് ആരിഫ് അല്‍വി, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥരും സൈന്യത്തെ അനുമോദിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഗസ്‌നവി പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് ആദ്യമായി ഗസ്‌നവി പരീക്ഷിച്ചിരുന്നത്.

Content Highlights: Pakistan tests Ghaznavi Ballistic missile