കെപിസിസി പുനഃസംഘടനാ പട്ടികയില്‍ അത്യപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പട്ടിക തയ്യാറാക്കിയതിനാണ് സോണിയ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചത്. നിലവിൽ ആറ് വർക്കിംങ് പ്രസിഡൻ്റുമാരെ ഉൾപ്പെടുത്തിയിട്ടുളള പട്ടികയാണ് തയ്യാറാക്കിയിട്ടുളളത്. എന്നാൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
കേരളത്തിൽ ഇത്രയും വർക്കിംഗ് പ്രസിഡൻ്റുമാരുടെ ആവശ്യകതയില്ലായെന്നും എണ്ണം കുറയ്ക്കാൻ സാധിക്കുമെങ്കിൽ എണ്ണം കുറയ്ക്കണമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിരുന്നു. എന്നാൽ പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും സോണിയാഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചു
130 പേരടങ്ങുന്ന മഹാ ജംബോ പട്ടികയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നൽകിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
വര്‍ക്കിങ് പ്രസിഡന്റായി ടി സിദ്ധിഖിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ടി സിദ്ദിഖിനെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് വര്‍ക്കിംഗ് പ്രസിഡന്റായി ഉള്‍പ്പെടുത്തിയത്. 13 വൈസ് പ്രസിഡന്റുമാരാണ് ഉണ്ടാവുക. സി പി മുഹമ്മദ്, ടി എന്‍ പ്രതാപന്, എ പി അനില്‍കുമാര്‍, ചൂരനാട് രാജശേഖരന്, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടം പിടിച്ചു.
content highlights : Sonia Gandhi expresses deep concern over KPCC reorganization