‘സൈക്കോ’ ജനുവരി 24ന് പ്രദർശനത്തിന്; സ്‌നീക് പിക് പുറത്തിറങ്ങി

തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ആയ സൈക്കോ ചിത്രത്തിൻറ പുതിയ സ്‌നീക് പിക് പുറത്തിറങ്ങി. മിസ്‌കിൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണിത്. ഉദയനിധി സ്റ്റാലിൻ, നിത്യ മേനെൻ, അദിതി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ജനുവരി 24ന് പ്രദർശനത്തിന് എത്തും.

സിംഗമ്പുലി, റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻറെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് നവാഗതനായ തൻവീർ ആണ്. ഡബിൾ മീനിംഗ് പ്രൊഡക്ഷൻസിൻറെ ബാനറിൽ അരുൺ മൊഴി മാണിക്യം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉദയനിധി അന്ധൻ ആയിട്ടാണ് അഭിനയിക്കുന്നത്.

Content highlights: Tamil movie ‘Psycho’ theaters on January 24th. sneak peek video was released