മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടന വസ്തുക്കൾ വെച്ചത് ജോലി ലഭിക്കാത്തതിനുളള പ്രതികാരമെന്ന് പ്രതി

The accused said that revenge for not getting a job is the reason for planning bomb blast in mangalore airport

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടന വസ്തുക്കൾ വെച്ചത് വിമാനത്താവളത്തിൽ ജോലി ലഭിക്കാതെ ഇരുന്നതിനോടുളള പ്രതികാരം കൊണ്ടാണെന്ന് ആദിത്യ റാവു. ഇയാൾ നേരത്തെ വിമാനത്താവളത്തിൽ ജോലിയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ജോലി ലഭിച്ചിരുന്നില്ല. ഇതിൽ ഉണ്ടായ ദേഷ്യത്തെ തുടർന്നാണ് വിമാനത്താവളത്തിൽ സ്ഫോടന വസ്തുക്കൾ വെക്കുവാൻ കാരണമായതെന്നാണ് ആദിത്യ റാവു പറയുന്നത്.

എന്നാൽ ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് ആളുകൾക്കോ സംഘനയ്ക്കോ ഇതിൽ പങ്കുളളതായുളള തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. ഇയാൾ നേരത്തെ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ കളളക്കളി പിടിക്കപ്പെട്ടപ്പോൾ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

എൻജിനിയറിംങ് ബിരുധ ധാരിയാണ് ആദിത്യ റാവു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്നാണ് ആദിത്യ പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. നേരത്തെ ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടന വസ്തുക്കൾ വെച്ചന്ന് വ്യാജ സന്ദേശം നൽകിയിരുന്നു. ഇതിൽ ആറ് മാസം ജയില്‍ ശിക്ഷ ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.

content highlights: The accused said that revenge for not getting a job is the reason for planning bomb blast in mangalore airport