അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം പാസാക്കി കർണാടക

Anti-superstition act comes into force in Karnataka

ദുർമന്ത്രവാദം, ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം(ക​ർ​ണാ​ട​ക പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ്​​ ഇ​റാ​ഡി​ക്കേ​ഷ​ൻ ഓഫ്​ ഇ​ൻ​ഹ്യൂ​മ​ൻ എ​വി​ൾ പ്രാ​ക്​​ടീ​സ​സ്​ ആ​ൻ​ഡ്​​ ബ്ലാ​ക്ക്​ മാ​ജി​ക്​ ബി​ൽ 2017) പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. കര്‍ണാടകയിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

2013 ഡി​സം​ബ​റി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കോ​ണ്‍​​ഗ്ര​സ്​ സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന ബി​ല്ലിന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ക​ര്‍​ണാ​ട​ക​യിൽ സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പി​നെ അ​വ​ഗ​ണിച്ച് സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കെ 2017 ന​വം​ബ​ര്‍ 17ന്​ മ​ന്ത്രി​സ​ഭ ഈ ബില്ല് പാസാക്കുന്നത്. 2020 ജ​നു​വ​രി നാ​ലു​മു​ത​ല്‍ നി​യ​മം ന​ട​പ്പാ​ക്കി വി​ജ്​​ഞാ​പ​ന​മി​റ​ങ്ങിയത്.

ക​ര്‍​ണാ​ട​ക​യി​ലെ ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന എ​ച്ചി​ലി​ല​യി​ല്‍ ഉ​രു​ള​ല്‍ (മ​ഡെ​സ്​​നാ​ന), ക​ന​ല്‍ ന​ട​ത്തം, ഗ​രു​ഡ​ന്‍ തൂ​ക്കം, നാ​രീ​പൂ​ജ മു​ത​ലാ​യ​വ​യും ദു​ര്‍​മ​ന്ത്ര​വാ​ദം, ആ​ഭി​ചാ​ര ക്രി​യ​ക​ള്‍ തു​ട​ങ്ങി​യ​വ​യും അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മ പ​രി​ധി​യി​ല്‍ വ​രുന്നുണ്ട്.

രാ​ജ്യത്താ​ദ്യ​മാ​യി ഈ നി​യ​മം മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ നി​ല​വി​ല്‍​ വ​ന്ന​ത്. അ​ന്ധ​വി​ശ്വാ​സ ഉ​ന്മൂ​ല​ന സ​മി​തി സ്​​ഥാ​പ​ക​നാ​യി​രു​ന്ന ഡോ. ​ന​രേ​ന്ദ്ര ദാ​ഭോ​ല്‍​ക​റാ​ണ്​ 2003ല്‍ ​ഒ​രു ബില്ല് ത​യാ​റാ​ക്കി സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. 2013ല്‍ ​അ​ദ്ദേ​ഹം ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ടും ചെയ്‌തു. അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം, ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന​ത്​ ഏ​ഴു​വ​ര്‍​ഷം വ​രെ ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്. എ​ന്നാ​ല്‍ ജ്യോ​തി​ഷം, കൈ​നോ​ട്ടം, വാ​സ്​​തു, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ നി​രോ​ധ​ന​ത്തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​​യി​ട്ടു​ണ്ട്.

അധികം വൈകാതെ ഈ നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേ​ര​ള​ത്തി​ലും അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്​​ഥാ​ന നി​യ​മ പ​രി​ഷ്​​ക​ര​ണ കമ്മീഷന്‍ ശുപാര്‍ശ ചെ​യ്​​തി​രു​ന്നു.

Content highlights: Anti-superstition act comes into force in Karnataka