യുവതിയ്ക്ക് നേരെ ഉണ്ടായ അതിക്രമണത്തിൽ 29 സംഘ പരിവാർക്കെതിരെ കേസ് എടുത്തു

case has been registered against 29 bjp members for allegedly assaulting a woman

ക്ഷേത്രത്തിൽ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്കുമേൽ ഉണ്ടായ ആക്രമണത്തിൽ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കെതിരെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിച്ചതിനെതിരെയായിരുന്നു സംഘപരിവാർ അതിക്രമം നടത്തിയത്. ഇതിൻ്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകൾ അക്രമവും വധഭീഷണിയുമായി രംഗത്തെത്തുകയും ‘ഇത് ഹിന്ദുവിൻറെ ഭൂമിയാണെന്നും നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ എന്നും പറഞ്ഞായിരുന്നു അക്രമം. ഈ സംഭവത്തിലാണ് ഇന്ന് എറണാകുളം പൊലീസ് 29 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാൽ അതേ സമയം ക്ഷേത്രത്തിൽ നടന്ന പരിപാടിയിലേക്ക് അതിക്രമിച്ച് കയറി സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു എന്ന് ബിജെപി വ്യവസായ സെൽ കൺവീനർ സജിനിയുടെ പരാതിയിൽ, യുവതിക്ക് നേരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇതിൽ വലിയ രീതിയിലുളള പ്രതിഷേധവും ഉയർന്നിരുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം

content highlights: case has been registered against 29 bjp members for allegedly assaulting a woman