വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.പട്‌നയിലെ ജെഡി വുമണ്‍ കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ ചുമത്തുമെന്നും
വ്യക്തമാക്കുന്നുണ്ട്.
ശനിയാഴ്ചകളില്‍ ഒഴിച്ച് കോളജ് ഡ്രസ് കോഡ് പ്രകാരം മാത്രമേ വിദ്യാര്‍ത്ഥികള്‍ വരാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിന് ശനിയാഴ്ചകളില്‍ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. കോളേജിൻറെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ ശ്യാമ റോയ് രംഗത്തെത്തി. ബുര്‍ഖ എന്ന് പ്രത്യേകമായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും ഡ്രസ് കോഡ് ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശിച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
Content highlights: India Patna college bans burqa in campus imposes fine


