അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണം; കർശന നിർദ്ദേശവുമായി ആരോഗ്യമന്ത്രി

അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. മരുന്ന് കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന മെഡിക്കൽ കൗൺസിൻ്റെ കർശന നിർദ്ദേശം വന്നിട്ട് ആറ് വർഷമായിട്ടും  ഇത് പല ഡോക്ടർമാരും പാലിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു.

ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു.

പല ഡോക്ടർമാരുടെയും കുറിപ്പടികൾ വായിക്കാൻ മെഡിക്കൽ സ്റ്റോറുകാർക്ക് കഴിയാത്തതിനാൽ രോഗികൾ മരുന്നിനു വേണ്ടി ഓടേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി.

content highlights: k k shailaja says doctors should write prescriptions clearly