‘നേർച്ചപൂവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

nerchapoovan movie

മലർ സിനിമാസും ജോ ആൻ്റ് ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേർച്ചപൂവൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ മനാഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്തരായ അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. മലർ സിനിമാസിന്‍റെ ബാനറിൽ സഞ്ജിത ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഉടൻ പുറത്തുവിടും. image.png

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഇർഷാദ്, അനു സിത്താര, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനീഷ് എന്നീ താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

 

Content highlights: nerchapoovan movie first look poster has been released