കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. ബജറ്റ് സെഷനില്‍ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമത്തിനെതിരായി പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും ഉടന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് രാജസ്ഥാന് നിയമസഭ പ്രമേയം പാസാക്കിയത്. ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാനും ചില അംഗങ്ങള്‍ ശ്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Content highlights: Rajasthan Passes Resolution Against CAA