‘നാടോടികള്‍ 2’വിൻറെ ട്രെയിലര്‍ പുറത്തുവിട്ടു

2009ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗമായ ‘നാടോടികള്‍ 2’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആദ്യ ഭാഗം സംവിധാനം ചെയ്ത സമുദ്രക്കനി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. കാമരാജിനും അംബേദ്ക്കറിനും ജയ് വിളിക്കുന്ന നായകന്‍ ശശികുമാര്‍ ആണ് ട്രെയിലറിൻറെ ഹൈലൈറ്റ്.

അഞ്ജലിയാണ് നായിക. ഭരണി, അതുല്യ, നമോ നാരായണന്‍, തുളസി, ശ്രീ രഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് നന്ദഗോപാല്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാസം 31ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

content highlights: The trailer of ‘Naadodigal 2’  released