ബോളിവുഡ് ചിത്രം ’83’; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി എടുത്ത 83 എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റലുക്ക് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ചടങ്ങില്‍ 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ഇന്ത്യന്‍ ത്രിവര്‍ണ്ണ കൊടിയുടെ പാശ്ചത്തലത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന കപില്‍ ദേവിന്‍റെ കഥാപാത്രം മധ്യത്തില്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

രൺവീർ സിംഗ് ആണ് ചിത്രത്തിൽ കപിൽ ദേവായി എത്തുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ചിത്രം 2020 ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തും. തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ദീപിക പാദുക്കോണ്‍ ചിത്രത്തില്‍ റോമി ദേവി എന്ന വേഷം അവതരിപ്പിക്കുന്നു.

Content Highlights; 83 movie first look poster released