അതീവ സുരക്ഷ നൽകിയിട്ടുള്ള ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെയും മറ്റു 3000പേരുടെയും ഇമെയിൽ ചോർന്നതായി റിപ്പോർട്ട്. സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലെ ഇമെയിൽ ഐഡികളാണ് ചോർത്തിയത്. ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെയും ആണവശാസ്ത്രജ്ഞർക്കും പുറമെ ബാബാ ആറ്റോമിക് റിസേർച്ച് സെൻ്റർ, ഐഎസ്ആർഒ, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് ഏനർജി റഗുലേഷൻ ബോർഡ്, സെബി എന്നീ വിഭാഗങ്ങളിലെ അതീവ സുരക്ഷയുള്ള ഇമെയിൽ ഐഡികളാണ് ചോർത്തപ്പെട്ടത്.
അംബാസിഡർമാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിവരങ്ങളും ചോർത്തപ്പെട്ടുവെന്നാണ് വിവരം. സംസ്ഥാന സർക്കാരുകളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ട്. ഇമെയിൽ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരെയും പ്രസ്‌താവനകൾ നൽകിയിട്ടില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇന്ത്യക്ക് പുറത്ത് നിന്നുള്ള ഏതെങ്കിലും ഏജൻസികളാണോ വിവരങ്ങൾ ചോർത്തിയതെന്ന് വ്യക്തമായിട്ടില്ല. ഇമെയിൽ സംവിധാനത്തിൽ നുഴഞ്ഞു കയറിയാണോ അതോ ഇമെയിൽ ഐഡി ഉപയോഗിച്ചാണോ വിവരങ്ങൾ ചോർത്തിയതെന്ന് ഇതുവരെ വ്യക്തമല്ല.
Content highlight;Email from ISRO,Nuclear scientist officials and 3,000 others in India have been leaked