പടയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ ചിത്രം പടയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി കമൽ കെ എം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിനായകൻ, ജോജു ജോർജ്,ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

1996 ഒക്ടോബർ 4നു പാലക്കാട്‌ കളക്ടറെ ചേംബറിൽ ബന്ദിയാക്കിയ കഥയാണ് ചിത്രം പറയുന്നത്. ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന അയ്യങ്കാളി പടയിലെ സമരക്കാർ ആദിവാസിഭൂമി നിയമന ഭേദഗതി ബില്ല് പിൻവലിക്കാൻ വേണ്ടി കളിത്തോക്കും നൂലുണ്ടയും കൊണ്ട് ആണ് കളക്ടറെ ബന്ദിയാക്കിയത്. ഈ ചരിത്രസംഭവത്തെ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്.

content highlight; The first look poster of pada movie has been released