രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാരംഭിക്കുന്നത്. ബ്രസീൽ പ്രസിഡണ്ട് ജൈർ ബോൾസൊനാരോ ആണ് ഇത്തവണ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥിയായി എത്തിയത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ബ്രസീൽ പ്രസിഡണ്ടാണ് ബോൾസൊനാരോ.

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രശ്നങ്ങൾ തുടരുന്നതിനാൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനിടെയുള്ള പ്രതിഷേധങ്ങൾ തടയുന്നതിനുവേണ്ടി കറുത്ത ഷാളുകളും തൊപ്പികളും അണിഞ്ഞെത്തുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

ജനറൽ അസിത് മിസ്ത്രിയാണ് പരേഡ് നയിച്ച, 90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്കാണ് തുടങ്ങിയത്. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും പരേഡിന് മാറ്റ് കൂട്ടും. സാംസ്കാരിക വൈവിധ്യങ്ങൾ ദൃശ്യമാകുന്ന വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും പരേഡിലുണ്ട്.

Content highlight; india celebrate its 71st republic day today