കാറ്റ് കടല്‍ അതിരുകള്‍’ ട്രെയിലർ റിലീസ് ചെയ്തു

സമദ് മങ്കട സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാറ്റ് കടല്‍ അതിരുകള്‍. ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കിച്ചാമണി എം ബി എ എന്ന ചിത്രത്തിനുശേഷം സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനു മോഹന്‍, ലിയോണാ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദാവോ ലാ മോ എന്ന ടിബറ്റന്‍ പെണ്‍കുട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.. ഏസ് ശരത് ആണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് കെ സജിമോൻ ആണ്. ടിബറ്റൻ അഭയാർഥികളുടെ കഥയാണ് ചിത്രം പറയുന്നത്. കൊക്കൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി ഇ കെ നിർമിക്കുന്ന ചിത്രത്തിന് കെ വി അബൂട്ടിയാണ് സംഗീതം ഒരുക്കുന്നത്.

Content Highlights; kattu kadal athirukal movie official trailer released