പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഭരണഘടനാ സംരക്ഷണം ഉയർത്തി ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെയാണ് എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.
പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇന്റലിജൻസിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്ക്കാര് മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കോഴിക്കോട് വെച്ച് പറഞ്ഞു. മനുഷ്യശൃംഖലയെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണെന്നും അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിക്കുകയുണ്ടായി.
പൗരത്വവിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയിൽ യുഡിഎഫ് അണികളെയും എൽഡിഎഫ് സ്വാഗതം ചെയ്തിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എൽഡിഎഫ് ദേശീയപാതയിൽ മനുഷ്യശൃംഖല തീർക്കും.
Content highlight; mullappally ramachandran against mass protest on caa