പത്മാ പുരസ്കാരങ്ങള്‍; രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍, അഞ്ചു പേർക്ക് പത്മശ്രീ.

ഭാരതത്തിലെ റിപ്പബ്ലിക്ക് ദിനത്തിനു പ്രഖ്യാപിക്കുന്ന പത്മാ പുരസ്കാരങ്ങൾ ഈ വർഷം സംസ്ഥാനത്ത് രണ്ട് പത്മഭൂഷണും അഞ്ച് പത്മശ്രീ പുരസ്കാരവുമാണ് ലഭിച്ചത്.

ശ്രീ എം, എന്‍.ആര്‍. മാധവമേനോന്‍ എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനായ എന്‍. ചന്ദ്രശേഖരന്‍ നായര്‍, ജൈവ ശാസ്ത്രജ്ഞൻ കെ. എസ്. മണിലാല്‍, എസ്.സി എസ്.ടി സംരക്ഷണ സമിതി ചെയര്‍മാനാണ് എം.കെ. കുഞ്ഞോള്‍, നോക്കുവിദ്യ പാവകളി കലാകാരി എം. പങ്കജാക്ഷി, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂരിനുമാണ് കേരളത്തില്‍ നിന്നും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹമായ അഞ്ചു പേർ.

അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷനും മനോഹര്‍ പരീക്കര്‍ക്ക് പത്മഭൂഷനും നല്‍കി ആദരിക്കും. ബോക്സിങ്ങ് താരം മേരി കോമിനും പത്മവിഭൂഷനും വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിൻ്റണ്‍ താരം പി.വി. സിന്ധുവിനും പത്മഭൂഷന്‍ ലഭിച്ചു.

ഇത്തവണ ഇരുപത്തിയൊന്ന് പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. ജഗദീഷ് ലാല്‍ അഹുജ, മുഹമ്മ ഷരീഫ്, ജാവേദ് അഹമ്മദ് ടക്, തുളസി ഗൗഡ, അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ക്കും പത്മാ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാളി മേജര്‍ ജനറല്‍മാരായ ജോണ്‍സണ്‍ പി. മാത്യു, പി. ഗോപാലകൃഷ്ണമേനോന്‍, പ്രദീപ് ചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കുള്ള അതിവിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. ആറു പേര്‍ക്ക് ശൗര്യചക്രയും 19 പേര്‍ക്ക് പരമവിശിഷ്ട സേവാമെഡലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്.

Content highlight; Padma Awards Announced