സ്‌പൈ ത്രില്ലർ ചിത്രം ‘കറാച്ചി 81’ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിപ്ലബിക് ദിനത്തിൽ പുറത്തുവിട്ടു

മലയാളത്തിൽ അധികം ആരും ശ്രമിക്കാത്ത ഒരു ശ്രേണിയാണ് സ്പൈ ത്രില്ലർ. ഇപ്പോൾ പൃഥ്വിരാജും ടോവിനോയും ഒന്നിക്കുന്ന പുതിയ ഒരു സ്പൈ ത്രില്ലർ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് രാവിലെ പത്ത് മണിക്ക് നടന്നു. ‘കറാച്ചി 81’ എന്നാണ് ചിത്രത്തിന് പേരുനൽകിയിരിക്കുന്നത്.

ചിത്രത്തിൻറെ പ്രഖ്യാപനം റിപ്ലബിക് ദിനത്തിൽ രാവിലെ പത്ത് മണിക്ക് നടത്തുമെന്ന് ആൻ്റോ ജോസഫ് ഫിലിം കമ്പനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെ എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1980കളില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ യുടെ നീക്കങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച ചില ഇന്ത്യന്‍ സൈനിക ചാരന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹിന്ദിയിലും, തമിഴിലും സ്‌പൈ ത്രില്ലർ സിനിമകൾക്ക് വലിയ ആസ്വാദകർ ആണ് ഉള്ളത്.

content highlight; Spy Thriller movie Karachi 81’s First Look Poster released on today