അമിത് ഷായുടെ റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം ഉയർത്തുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ഇവരെ നിശബ്ദരാക്കുവാൻ ആക്രമിക്കുകയായിരുന്നു.
ഒടുവിൽ അമിത് ഷാ നേരിട്ട് ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് കലാപം നടത്താൻ ശ്രമിക്കുന്നവരെ ആം ആദ്മി പാർട്ടി പിന്തുണയ്ക്കുകയാമെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോൺഗ്രസും ആം ആദ്മിയും ശ്രമിക്കുന്നതെന്നും അവർ വീണ്ടും അധികാരത്തിലെത്തിയാൽ ഡൽഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: bjp activists brutally assault youth who were shouting slogans against citizenship law during Amit Shah’s rally