എഫ്‌ഐആറിൻറെ ടീസർ പുറത്തിറങ്ങി

വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്‌ഐആര്‍(FIR). ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിൻറെ മുഴുവന്‍ പേര്. മനു ആനന്ദ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി.

ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ഗൗതം വാസുദേവ് മേനോനും എത്തുന്നുണ്ട്. സുജാത പ്രൊഡക്ഷന്‍സിൻറെ ബാനറില്‍ ആനന്ദ് ആണ് ചത്രം നിര്‍മിക്കുന്നത്. സംവിധായകൻ ഗൗരവ് നാരായണനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

content highlights: FIR Official Teaser released