ശാസ്ത്രീയമായി വേനല്‍ക്കാലത്തും മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ

UAE will get rain in the summer also

യുഎഇയില്‍ വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയമായ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. മഴ മേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ ഇനി വേനല്‍ക്കാലത്തും യു.എ.ഇയില്‍ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴ മേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴ പെയ്യിക്കാനുമാണ് ശ്രമം. ഇത് സാധ്യമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം, മറ്റു രാസ ഘടകങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക.

വിമാനത്തിലെ സംഭരണിയില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇതു പാഴാകാനുള്ള സാധ്യത കുറയുമെമെന്നാണ് പുതിയ കണ്ടെത്തല്‍. മേഘങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശാസ്ത്രസംഘം 12 വ്യോമദൗത്യം നടത്തി കഴിഞ്ഞു. യുഎഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ചില മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കാറുണ്ട്. ക്ലൗഡ് സീഡിങ്ങ് എന്ന് അറിയിപ്പെടുന്ന രീതിയുടെ പരിഷ്‌കരണമാണ് ശാസ്ത്ര സംഘം ഉദ്ദേശിക്കുന്നത്. ഇതോടെ മേഘങ്ങള്‍ക്കു സ്വാഭാവികമായി നല്‍കാനാവുന്ന മഴയുടെ അളവ് കൂട്ടിക്കൊണ്ടുവരാനും ഇതിലൂടെ സാധിക്കുന്നു.

Content Highlights: UAE will get rain in the summer also