70 ലക്ഷംപേര്‍ തികയാതെ വന്നതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ചു; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ 

V Muralidharan criticizes ldf mega human chain

പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് എൽ.എഡി.എഫിൻ്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന മനുഷ്യ മഹാ ശൃംഖലയ്ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. 70 ലക്ഷംപേരെ അണി നിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതു നടക്കില്ലെന്നുറപ്പായതോടെ കല്യാണ മണ്ഡപത്തില്‍ നിന്നു വരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചാണ് മനുഷ്യ മഹാശ്യംഖല നടത്തിയതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

ഈ ശൃംഖലയുടെ സന്ദേശം കേരളത്തിൻ്റെയാകെ അഭിപ്രായമാണോ എന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ലെന്നും, അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിര്‍ത്താനുള്ള ചരടു വലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകര്‍ത്ത് മത്സരിക്കട്ടെയെന്നും വി മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം.

Content Highlights: V Muralidharan criticizes ldf mega human chain