സഹോദരൻ പുറത്തു പോയ സമയം നോക്കി നാഗ് പൂരിൽ 19 കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി

19-year-old girl brutally raped in Nagpur

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19 വയസ്സുളള പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി. തുണിമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വന്ന യോഗിലാല്‍ എന്ന 52-കാരനാണ് പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കടത്തുകയും ചെയ്തു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

വാടകവീട്ടിൽ യുവതിക്കൊപ്പം താമസിച്ച വ്യക്തിയാണ് യോഗിലാൽ. പെൺകുട്ടിയുടെ സഹോദരനും മറ്റൊരു സ്‌ത്രീയും ഈ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇവർ പുറത്തുപോയ സമയം നോക്കി പ്രതി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ജനുവരി 21 ന് രാത്രിയാലാണ് സംഭവം നടന്നത്. ഭയം മൂലം വിവരം പുറത്തുപറയാൻ മടിച്ച യുവതി കഴിഞ്ഞ വെള്ളിയാഴ്‌ച വിവരം സഹോദരനെ അറിയിക്കുകയും തുടർന്ന് സഹോദരൻ പോലീസിൽ വിവരമറിക്കുകയുമായിരുന്നു.

അതിക്രമണത്തെ എതിർത്തപ്പോൾ പ്രതി യുവതിയുടെ വായിൽ തുണി നിറച്ചുവെച്ചു. ഇതോടെ ബോധം നഷ്‌ടമായ പെൺകുട്ടിയെ പ്രതി ബലത്സംഗത്തിനിരയാക്കി. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

content highlights: 19-year-old girl brutally raped in Nagpur