പൗരത്വ ഭേദഗതി നിയമത്തിൻറെ കരട്​ ചട്ടങ്ങൾ തയ്യാറായതായി റിപ്പോർട്ട്

Draft Rules of Citizenship Amendment Act report has been submitted

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചുള്ള കരട്​ ചട്ടങ്ങൾ തയാറായതായി റിപ്പോർട്ട്. കരടിൽ മതപീഡനമെന്ന വാക്ക്​ ഇതുവരെ ഉൾപ്പെട്ടി​ട്ടി​ല്ലെന്നാണ്​ സൂചന. ഇതിൻറെ അടിസ്ഥാനത്തിൽ 2014 ഡിസംബർ 31ന്​ മുമ്പ്​​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തിയ മുസ്​ലിംകളല്ലാത്തവർക്ക് നിയമപ്രകാരം​ പൗരത്വം ലഭിക്കും.

ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മതിയാകുമെന്നാണ് കരടിൽ പറയുന്നത്. പൗരത്വ നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ്​ നിയമം നടപ്പിലാക്കാനുള്ള അതിവേഗ നടപടികളുമായി സർക്കാർ മുന്നോട്ട്​ പോകുന്നത്​.

വിദേശരാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്​, ബുദ്ധ, ക്രിസ്​ത്യൻ, ജൈന, പാഴ്​സി മതങ്ങളിൽപെട്ടവർക്കാണ് പൗരത്വം നൽകുക. പാർലമൻ്റിൻറെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഡിസംബർ 12നാണ്​ രാഷ്​ട്രപതി ഒപ്പിട്ട്​ നിയമമായത്.

Content highlights: Draft Rules of Citizenship Amendment Act report has been submitted