ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും തമ്മിലുള്ള ട്വിറ്റർ യുദ്ധവും മുറുകുന്നു. സ്കൂൾ വിദ്യാഭ്യാസത്തെ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുതെന്ന കേജരിവാളിന്റെ അഭ്യർഥനക്ക് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ് അമിത്ഷാ.
“അരവിന്ദ് കേജരിവാൾ, നിങ്ങൾ കഴിഞ്ഞ ദിവസം ഡൽഹിയിലെ സർക്കാർ സ്കൂളുകൾ കണ്ടു നോക്കൂ എന്നു പറഞ്ഞിരുന്നു. ഇന്നലെ ഞങ്ങളുടെ എട്ട് എംപിമാർ സ്കൂളുകൾ സന്ദർശിച്ചിരുന്നു. അവിടെ അവർ കണ്ടു നിങ്ങളുടെ ’വിദ്യാഭ്യാസ വിപ്ലവം’ എന്താണെന്ന്. ഇതിനു നിങ്ങൾ ഡൽഹിയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരും.” എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
അമിത്ഷായുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി എത്തിയത് എംപി മനോജ് തിവാരിയാണ്. സ്കൂളുകൾ സന്ദർശിച്ച എംപിമാരെല്ലാം സ്കൂളുകളിലെ ദയനീയാവസ്ഥയും കുട്ടികളുടെ അഭിപ്രായങ്ങളുമെല്ലാം ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുണ്ടെന്നുംദിവസവും രണ്ടു മണിക്കൂർ മാത്രമാണ് ഡൽഹിയിലെ ചില സർക്കാർ സ്കൂളുകളിൽ അധ്യയനമെന്നും സ്കൂളുകളെ ലോക നിലവാരത്തിലേയക്ക് ആക്കാനുള്ള ശ്രമമാണ് ഇതെന്നും പരിഹസിച്ചാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ നല്ല ജനപിന്തുണയുണ്ടെന്നുള്ള തിരിച്ചറിവാണ് ബിജെപിയെ ഇത്തരമൊരു പ്രചാരണത്തിലേയ്ക്ക് നയിക്കുന്നത്.
Content highlights: Tweet war; the AAP government’s claims of “education revolution” have been exposed after BJP MPs inspected some government schools in the state says amit shah