ഗവര്‍ണര്‍ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഭായി ഭായിയാണെന്നു തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.
വാച്ച് ആൻ്റ് വാര്‍ഡിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ആര്‍എസ്എസ് ഏജൻ്റാണ് ഗവര്‍ണറെന്നും ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വായിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ കാലുപിടിച്ചെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതിലൂടെ വെളിവായതെന്നും ചെന്നിത്തല ആരോപിച്ചു.
ഗവര്‍ണര്‍ പദവി വേണ്ടെന്നാണ് സിപിഎം പറഞ്ഞത്. എന്നിട്ടും നയപ്രഖ്യാപനം വായിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ കാലുപിടിക്കേണ്ട ഗതികേടിലെത്തിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിക്കും മുമ്പ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെ നടുത്തളത്തിലിറങ്ങി രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഉന്തും തള്ളും സംഘര്‍ഷവും നടന്ന സാഹചര്യത്തില്‍ വാച്ച് ആൻ്റ് വാര്‍ഡ്, പ്രതിഷേധിച്ച എംഎല്‍എമാരെ നീക്കുകയായിരുന്നു.
Content highlights: kerala governor and Cm are Bhai Bhai Says Ramesh Chennithala