വിദേശകാര്യ സെക്രട്ടറി; ഹർഷ് വർധൻ ശൃംഗ്ല ചുമതലയേറ്റു

Harsh Vardhan Shringla took charge as the new Foreign Secretary

ഹർഷ് വർധൻ ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിജയ് കേശവ് ഗോഖലെ വിരമിച്ച ഒഴിവിലാണ് ഹർഷ് വർധൻ ചുമതലയേറ്റത്. ജനുവരി 29ന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം അറിയിച്ചിരുന്നു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നു. വിദേശകാര്യ സെക്രട്ടറിയായിരുന്ന വിജയ് കേസവ് ഗോഖലെയുടെ രണ്ടു വര്‍ഷത്തെ കലാവധി ജനുവരി 28 ന് അവസാനിച്ച സാഹചര്യത്തിലാണ് ഹര്‍ഷ് വര്‍ധന്‍ സ്ഥാനമേല്‍ക്കുന്നത്.

ചുമതലയേറ്റ ശൃംഗ്ല തൻറെ മുൻഗാമികളെ പ്രശംസിക്കുകയും സാമ്പത്തികവും വികസനപരവുമായ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയുടെ നിരവധി അന്താരാഷ്ട്ര പങ്കാളികളോട് പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. വികസ്വര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് ശ്രീംഗ്ല ഈ അവസരത്തിൽ പറയുകയുണ്ടായി.

1984 ബാച്ച് ഐഎഫ്എസ് ഓഫിസറാണ് ഹർഷ് വർധൻ. യുഎസിലെ ഇന്ത്യൻ അംബാസഡർ ആയിരുന്നു. തായ്‌ലൻഡ് അംബാസഡർ, ബംഗ്ലദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Content highlights: Senior diplomat Harsh Vardhan Shringla took charge as the new Foreign Secretary on today