ശമ്പള വര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല. ഓള്‍ ഇന്ത്യ ബാങ്ക് എംബ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നാണ് യൂണിയനുകളിൽ നിന്ന് ലഭിച്ച വിവരം. 20 ശതമാനം ശമ്പളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ തുടർച്ചയായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പണിമുടക്ക് ജനങ്ങളെ സാരമായി ബാധിക്കാനും ഇടയുണ്ട്. പണിമുടക്ക് എ.ടി.എമ്മുകളിലേക്കുള്ള പണവിതരണത്തെ ബാധിച്ചേക്കും. അതേസമയം എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ആവശ്യമുള്ള പണം കൈയില്‍ കരുതാന്‍ അക്കൌണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
content highlights: bank strike for two days


