വനിതാ പൊലീസുകാര്‍ക്ക് ഇനി ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമണ്‍’ എന്ന് ഉപയോഗിക്കില്ല. ലിംഗ നീതി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മുന്‍പ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. ഇതിനാണ് ഇനി മുതല്‍ മാറ്റം വരുന്നത്. പുരുഷ പൊലീസിനെ പോലെ സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്നും ബറ്റാലിയനിലെ വനിതകളെ പൊലീസ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ എന്നുമായിരിക്കും ഇനി മുതല്‍ സംബോധന ചെയ്യുക.
ഡബ്ല്യുസിപിഒ, ഡബ്ല്യുഎസിപിഒ എന്ന വാക്കും ഇനി പൊലീസില്‍ ഉണ്ടാകില്ല. 2020 സ്ത്രീ സൗഹൃദ വർഷമായി ആചരിക്കാൻ പൊലീസ് തീരുമാനിച്ചതിൻ്റെ ഭാഗമായാണ് മാറ്റം. നേരെത്തെ പൊലീസ് റിക്രൂട്ട്മെൻ്റിലും ലിംഗ വിവേചനം സർക്കാർ നീക്കിയിരുന്നു. വനിതാ പൊലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുന്‍പ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിന് ശേഷമെത്തിയവരും. 1995 ന് ശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കാകും പുതിയ നടപടി ബാധകമാകുക. പുതിയ നടപടിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു
Content Highlights: no more woman police post in kerala police dgp new order


