കാട്ടുതീ; കാൻബറയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Wildfire creates state of emergency in Australian capital

കാ​​​ട്ടു​​​തീ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ൻ​​​ബ​​​റ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാല്‍പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് അഗ്നിശമനസേനാംഗങ്ങള്‍ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നുവെന്ന് ആന്‍ഡ്രൂ ബാര്‍ പറഞ്ഞു.

സെ​​​പ്റ്റം​​​ബ​​​റി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ കാ​​​ട്ടു​​​തീ​​​യി​​​ൽ 33 പേ​​​ർ​​​ക്കാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​ത്.​​​നൂ​​​റു​​​കോ​​​ടി മൃ​​​ഗ​​​ങ്ങ​​​ൾ ച​​​ത്തു.​​​മൊ​​​ത്തം 2,500 വീ​​​ടു​​​ക​​​ൾ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.11 കോ​​​ടി​​​യി​​​ലേ​​​റെ സ്ഥ​​​ലം ക​​​ത്തി​​​ന​​​ശി​​​ക്കുകയും ചെയ്തു. 

അഗ്നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കാന്‍ബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച് തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാന്‍ബെറയില്‍ വ്യാപിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ്. 

Content highlights: Wildfire creates state of emergency in Australian capital