കൊച്ചിയില്‍ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം : ആശുപത്രിക്ക് എതിരെ അന്വേഷണം

Newborn baby's body found in a bucket near kochi

കൊച്ചി എളമക്കര മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്ന് ബക്കറ്റിൽ നവജാതശിശുവിൻ്റെ മ്യതദേഹം കണ്ടെത്തി. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിക്ക് പോലീസ് നോട്ടീസ് നൽകി. ആറ് മാസം വളർച്ചയെത്തുന്നതിനിടെയിലാണ് കുട്ടി ജനിച്ചത്. കുട്ടിയെ കൈമാറിയ രക്ഷിതാക്കളുടെ വിവരങ്ങളും കൈമാറണം എന്ന്‌ പൊലീസ് ആവശ്യപ്പെട്ടു.

വിവരമറിയിച്ചതനുസരിച്ച് എളമക്കര പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപമുള്ള ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ പുറം തള്ളിയതോ അല്ലെങ്കിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതോ ആണെന്ന സൂചനയെ തുടർന്ന് ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

content highlights: Newborn baby’s body found in a bucket near kochi, police started investigation against the hospital