ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. കോഴിക്കോട് വച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഈ മാസം 20 നകം സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് വിദ്യാര്‍ഥികളുടെ കണ്സഷനാണെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബസ് ഉടമകള്‍ പറഞ്ഞു.
അതേസമയം, രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് വന്ന ശേഷം ചാര്‍ജ് വര്‍ധന പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്കി. 20ന് മുമ്പ് റിപ്പോര്‍ട്ടുമായി ബന്ധപെട്ട പ്രാഥമിക നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്സഷന് തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന കണ്സെഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യും. നിരക്ക് വര്ധന് സംബന്ധിച്ച കാര്യങ്ങളും റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബസ് വ്യവസായം നിലനില്ക്കാന് പ്രായോഗിക നടപടി അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം സംയുക്ത സമരസമിതിയാണ് ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക , വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ബസ്സുടമകള്‍ മുന്നോട്ട് വെക്കുന്നത്. നിലവില്‍ ബസിന്റെ തറ നിരപ്പ് അടിസ്ഥാനമാക്കിയാണ് നികുതി നിരക്ക് കണക്കാക്കുന്നത്. ഇതിന് പകരം സീറ്റുകളുടെ എണ്ണം കണക്കാക്കി നികുതി നിരക്ക് നിശ്ചയിക്കണമെന്ന ഉടമകളുടെ നിര്‍ദ്ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ചര്‍ച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി അറിയിച്ചു.
content highlights: private bus strike withdrawn


