മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കീഴിലുളള മൂന്ന് വെെദികരെ പുറത്താക്കി

action against the priests in Malankara church

സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന മൂന്ന് വൈദികരെ പുറത്താക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം വർഗീസ്, ഫാദർ റോണി വർഗീസ് എന്നിവരെയാണ് പുറത്താക്കിയത്. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് ഇവരെ താത്കാലികമായി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.

ഇവർക്കെതിരെ നേരത്തെ ഒട്ടേറെ പരാതികൾ വന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞ ദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായി. അനാശാസ്യം ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തേ തന്നെ വികാരിസ്ഥാനത്തുനിന്ന് ഫാ. റോണി വര്‍ഗീസ് ചെറുവള്ളിയെ മാറ്റിനിർത്തിയിരുന്നു. ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയാണ്.

പ്രാഥമിക നടപടികൾ മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളതെന്നും വെെദികരെ പുറത്താക്കികൊണ്ടുളള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നുമാണ് വിവരങ്ങൾ.

Content highlights: action against the priests in Malankara church