പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ വിരുദ്ധ പ്രതിഷേധ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ‘വിവാഹ പന്തല്‍’ പൊളിച്ചു

Mistaking the tents erected for wedding ceremony as that of anti-CAA-NRC protest, the police uprooted them

പൗരത്വ ഭേ​ദ​ഗ​തി, ദേശീയ പൗരത്വ രെജിസ്റ്റർ എന്നിവയ്‌ക്കെതിരെയുള്ള വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ യു.പി പൊലീസ് പൊളിച്ചതായി റിപ്പോർട്ട്. ബിജ്‌നോർ നഗരത്തിലെ മൊഹല്ല മിർദാഗനിലാണ് വിവാഹ ചടങ്ങിനായി പന്തല്‍ ഒരുക്കിയിരുന്നത്. ഇന്നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മകളുടെ വിവാഹത്തിനായി ഗൃഹനാഥൻ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു പന്തല്‍ ഒരുക്കിയത്. എന്നാല്‍ അനുമതിയില്ലാതെ സി.‌എ‌.എ, എൻ‌.ആർ.‌സി വിരുദ്ധ പ്രതിഷേധത്തിനായി ഒരുക്കിയ പന്തലാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് സ്ഥലത്തെത്തി ഇത് പൊളിക്കുകയായിരുന്നു. പിന്നീട്, പോലീസ് മടങ്ങിപ്പോകാൻ തുടങ്ങുമ്പോഴാണ് പ്രതിഷേധത്തിനല്ല മറിച്ച് വിവാഹത്തിനാണ് പന്തല്‍ ഒരുക്കിയിരുന്നതെന്ന സത്യം തിരിച്ചറിഞ്ഞത്. ഇതോടെ പന്തല്‍ വീണ്ടും നിര്‍മ്മിക്കാന്‍ പൊലീസുകാര്‍ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.

വധുവിനുള്ള സമ്മാനങ്ങളും വിവാഹത്തിനുള്ള മറ്റ് വസ്തുക്കളുമൊക്കെ ഈ പന്തലിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍, തെറ്റ് പറ്റിയതാണെന്ന് പൊലീസുകാര്‍ മനസിലാക്കിയിട്ടും പന്തിനുള്ള ഒരു കാല്‍ പോലും നാട്ടാതെയാണ് അവർ പോയതെന്നും വീട്ടുകാര്‍ പറയുന്നു. ഇത് ജനക്കൂട്ടത്തിൻറെ ആക്രമണമായിരുന്നില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തെയാണ് സംസ്ഥാന പൊലീസ് തടസ്സപ്പെടുത്തിയത്. ഇത് വളരെയധികം ആശങ്കപ്പെടേണ്ട കാര്യമാണെന്നും വീട്ടുകാര്‍ ആരോപിച്ചു.

Content highlights: Mistaking the tents erected for wedding ceremony as that of anti-CAA-NRC protest, the police uprooted them