ഷെഹീൻബാഗ് മാതൃകയിൽ സമരത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട് വടകരയിൽ ഷെഹീൻബാഗ് മാത്യകയിൽ അമ്മമാരുടെ സമരം തുടങ്ങി. പൌരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല സമരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദു സ്ക്വയർ എന്ന പേരിൽ വടകര നഗരത്തിലാണ് സമരപന്തൽ തുടങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗാണ് സമരത്തിന് നേത്യത്വം നൽകുന്നത്. 

സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഡൽഹി ഷെഹീൻബാഗ് സമരത്തിന് സമാനമായ രീതിയിലാണ് ഇവിടുത്തെ സമരം. ദിവസവും രാവിലെ പത്ത് മുതൽ വെെകിട്ട് അഞ്ച് വരെയാണ് സ്ത്രീകളുടെ പ്രതിഷേധം. അതിന് ശേഷം വെെകിട്ട് അഞ്ച് മുതൽ പത്ത് വരെ പുരുഷന്മാർ സമരം ഏറ്റെടുക്കും. വിവിധ സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. 

content highlights: shaheen bagh model like strike in kozhikode

LEAVE A REPLY

Please enter your comment!
Please enter your name here