സംസ്ഥാനം കൊറോണ വിമുക്തമെന്ന് പ്രഖ്യാപിക്കാൻ 28 ദിവസത്തെ നിരീക്ഷണം കൂടി വേണം; ആരോഗ്യ മന്ത്രി 

after 28 days state will be declared as coronavirus free state says k k shailaja

28 ദിവസത്തെ നിരീക്ഷണം കൂടി പൂർത്തിയായാൽ മാത്രമെ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാൻ കഴിയുകയുള്ളു എന്ന് ആരോഗ്യമന്ത്രി. ഫലപ്രദമായ രീതിയിൽ തന്നെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കാസർഗോഡ് റവന്യു മന്ത്രിയുടെ നേത്യത്വത്തിൽ ചേർന്ന അവലോകനയോഗം സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുവാനും തീരുമാനമായി.  

കൊറോണ സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളിൽ തന്നെ രോഗം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. കൊറോണ ബാധിതരായ മൂന്നുപേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാൻ കഴിഞ്ഞത് രോഗം പടരാതിരിക്കാൻ സഹായകമായി. നിലവിൽ 3144 പേരാണ് നിരീക്ഷണത്തിലുളളത്. ഇനി 45 പേരുടെ ഫലം കൂടി ലഭിക്കുവാനുണ്ട്. 

content highlights: after 28 days state will be declared as coronavirus free state says k k shailaja